PAGES

Drop Down MenusCSS Drop Down MenuPure CSS Dropdown Menu

LATEST NEWS

കുടുംബശ്രീ ദേശീയ നഗര ഉപജീവന ദൗത്യം പദ്ധതിയുടെ ഭാഗമായി വ്യക്തിഗത / ഗ്രൂപ്പ് സംരംഭങ്ങൾ തുടങ്ങാൻ താല്പര്യമുള്ളവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. വ്യക്തിഗത സംരംഭങ്ങൾക്ക് രണ്ടുലക്ഷം രൂപയും ഗ്രൂപ്പ് സംരംഭങ്ങൾക്ക് പത്തുലക്ഷം രൂപയും ബാങ്ക് വായ്‌പയായി ലഭിക്കും. നഗരസഭാ പരിധിയിൽ താമസിക്കുന്ന 50,000 രൂപയിൽ താഴെ വാർഷിക വരുമാനമുള്ളവർക്ക് അപേക്ഷിക്കാം. സംരംഭകത്വ പരിശീലനം നഗരസഭ നൽകും. കൂടുതൽ വിവരങ്ങൾക്ക് നഗരസഭാ എൻ.യു.എൽ.എം.(കുടുംബശ്രീ) ഓഫീസിലോ 8111812309 എന്ന നമ്പറിലോ ബന്ധപ്പെടുക.    കോതമംഗലം നഗരസഭാ പരിധിയില്‍ താമസിക്കുന്ന 50000 രൂപയില്‍ താഴെ വാർഷിക വരുമാനമുള്ള 18 നും 35 നും മദ്ധ്യേ പ്രായമുള്ള യുവതീ യുവാക്കളില്‍ നിന്നും സൗജന്യ തൊഴിൽ അധിഷ്ഠിത ഹൃസ്വകാല പരിശീലനത്തിന് അപേക്ഷ ക്ഷണിക്കുന്നു. പരിശീലനം വിജയകരമായി പൂർത്തിയാക്കുന്നവർക്ക് കേന്ദ്ര സർക്കാർ അംഗീകാരമുള്ള സർട്ടിഫിക്കറ്റും നിയമന സഹായവും ലഭിക്കുന്നതാണ്. താല്‍പര്യമുള്ളവര്‍ നഗരസഭാ എൻ.യു.എൽ.എം.(കുടുംബശ്രീ) ഓഫീസില്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം നേരിട്ട് ഹാജറാകേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് 8111812309 എന്ന നമ്പറിൽ ബന്ധപ്പെടുക.
എന്‍.യു.എല്‍.എം. റിവോള്‍വിംഗ് ഫണ്ട്: അയല്‍ക്കൂട്ടങ്ങള്‍ക്ക് 16 ലക്ഷം നല്‍കി

കോതമംഗലം നഗരസഭ കുടുംബശ്രീ ദേശീയ നഗര ഉപജീവന ദൗത്യം (എന്‍.യു.എല്‍.എം) പദ്ധതി പ്രകാരമുള്ള റിവോള്‍വിംഗ് ഫണ്ടിന്‍റെ ആദ്യഘട്ടമായി 16 ലക്ഷം രൂപ എ.ഡി.എസിനും അയല്‍ക്കൂട്ടങ്ങള്‍ക്ക് വിതരണം ചെയ്തു.
നഗരസഭാ ചെയര്‍പേഴ്സണ്‍ മഞ്ജു സിജു വിതരണോദ്ഘാടനം നടത്തി. വൈസ് ചെയര്‍മാന്‍ എ.ജി. ജോര്‍ജ് അധ്യക്ഷത വഹിച്ചു.
ഒന്നാം ഘട്ടത്തില്‍ നഗരസഭയിലെ 80 അയല്‍കൂട്ടങ്ങള്‍ക്ക് പതിനായിരം രൂപ വീതവും, 16 എ.ഡി.എസ്സുകള്‍ക്ക് അമ്പതിനായിരം രൂപ വീതവുമാണ് വിതരണം ചെയ്തത്. അടുത്ത ഘട്ടത്തില്‍ 20 ലക്ഷം രൂപ വിതരണം ചെയ്യും. വാര്‍ഡ് കൗണ്‍സിലര്‍മാരായ ടീന മാത്യു, റെജി ജോസ്, ജോര്‍ജ് അമ്പാട്ട്, ജാന്‍സി മാത്യു, കെ.എ.നൗഷാദ്, മൈതീന്‍ മുഹമ്മദ്, ലിസ്സി പോള്‍, ഭാനുമതി രാജു, കെ.വി.തോമസ്, ബിനു ചെറിയാന്‍, ശാലിനി മുരളി, കുടുംബശ്രീ അസി. ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ രാഗേഷ് കെ.ആര്‍., മെമ്പര്‍ സെക്രട്ടറി ഷാജി ഒ.എം., സി.ഡി.എസ്. ചെയര്‍പേഴ്സണ്‍ ജിന്‍സി സിജു എന്നിവര്‍ സംസാരിച്ചു. എന്‍.യു.എല്‍.എം. സിറ്റി മിഷന്‍ മാനേജര്‍ എസ്.രസ്ന പദ്ധതി വിശദീകരണം നടത്തി. ക്ഷേമകാര്യ സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഷെമീര്‍ പനയ്ക്കല്‍ സ്വാഗതവും നഗരസഭാ സെക്രട്ടറി ഡോ.സാംജി ഡേവിഡ് നന്ദിയും പറഞ്ഞു.
___________________________________________________________________________________________________

റിവോൾവിങ് ഫണ്ട് വിതരണോദ്ഘാടനം 

2017 ഓഗസ്റ്റ് 29

----------------------------------------------------------------------------------------------------------------------------------------------------------
 

   

   

   

   

   
കുടുംബശ്രീ: എൻ.യു.എൽ.എം. റിവോൾവിങ് ഫണ്ട് വിതരണോദ്ഘാടനം 29 ന്

കോതമംഗലം: കോതമംഗലം നഗരസഭാ ദേശീയ നഗര ഉപജീവന മിഷൻ പദ്ധതി പ്രകാരം കുടുംബശ്രീ എ.ഡി.എസ് നും അയൽകൂട്ടങ്ങൾക്കും വിതരണം ചെയ്യുന്ന റിവോൾവിഗ് ഫണ്ടുകളുടെ വിതരണോദ്ഘാടനം 29 ചൊവ്വ രാവിലെ 10ന് കലാ ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ നഗരസഭ ചെയർപേഴ്സൺ മഞ്ജു സിജു നിർവ്വഹിക്കും. നഗരസഭ വൈസ് ചെയർമാൻ എ.ജി.ജോർജ്ജ് അധ്യക്ഷനാകും. നഗരസഭ പ്രതിപക്ഷ നേതാവ് കെ.എ.നൗഷാദ്, കൗൺസിലർമാരായ ടീന മാത്യു, ഷെമീർ പനക്കൽ, റെജി ജോസ്, ജോർജ്ജ് അമ്പാട്ട്, ജാൻസി മാത്യു, മൈതീൻ മുഹമ്മദ്, ഭാനുമതി രാജു, ലിസി പോൾ, കെ.വി.തോമസ്, ബിനു ചെറിയാൻ, ശാലിനി മുരളി, അസി. ജില്ലാ മിഷൻ കോഡിനേറ്റർ രാഗേഷ് കെ.ആർ., നഗരസഭ സി.ഡി.എസ്.ചെയർപേഴ്സൽ ജിൻസി സിജു, എൻ.യു.എൽ.എം. സിറ്റി മിഷൻ മാനേജർ രസ്ന എസ്., നഗരസഭ സെക്രട്ടറി ഡോ.സാംജി ഡേവിഡ് എന്നിവർ സംസാരിക്കും.