തെരുവിലും കടത്തിണ്ണയിലും അന്തിയുറങ്ങുന്നവരെ കണ്ടെത്താൻ സർവേ
കോതമംഗലം: സ്വന്തമായി സ്ഥലവും വീടുമില്ലാതെ നഗരത്തിലെ പൊതുസ്ഥലത്തും തെരുവിലും കടത്തിണ്ണയിലുമായി അന്തിയുറങ്ങുന്നവരെ കുറിച്ച് നഗരസഭാ അധികാരികൾ വിവരശേഖരണം നടത്തി. നഗരത്തിന്‍റെ പലഭാഗത്തു നിന്നും ഇത്തരത്തിൽപ്പെട്ട 15 പേരെ സർവേയിൽ കണ്ടെത്തി. ദേശീയ നഗര ഉപജീവന മിഷൻ (എൻ.യു.എൽ.എം) പദ്ധതിയിൽ ഉൾപ്പെടുത്തിയായിരുന്നു സർവേ.
നഗരസഭാ ചെയർപേഴ്സൺ മഞ്ജു സിജു, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ടീന മാത്യു, കൗൺസിലർമാരായ കെ.വി.തോമസ്, സിജു തോമസ്, ഹെൽത്ത് വിഭാഗം ഉദ്യോഗസ്ഥരായ ജോളി മാത്യു, ഷാജി ഒ.എം., സി.ഡി.എസ്. ചെയർപേഴ്സൺ ജിൻസി സിജു, സിറ്റി മിഷൻ മാനേജർ രസന എന്നിവരുടെ നേതൃത്തിലായിരുന്നു സർവേ. എൻ.യു.എൽ.എം പദ്ധതിയിലൂടെ ശേഖരിച്ച വിവരം സംസ്ഥാന സർക്കാരിന് കൈമാറുമെന്ന് ചെയർപേഴ്സൺ അറിയിച്ചു.
No comments:
Post a Comment